NEWS
പി കെ ചന്ദ്രാനന്ദൻ അനുസ്മരണം
02/07/2026 09:32 PM IST
nila

ചെങ്ങന്നൂർ: പുന്നപ്ര വയലാർ സമര സേനാനിയും സിപിഐ എം സംസ്ഥാന സെക്രട്രറിയേറ്റ് അംഗവുമായിരുന്ന പി കെ ചന്ദ്രാനന്ദൻ്റെ അനുസ്മരണം സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.
ഏരിയ സെക്രട്ടറി എം ശശികുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി വി സാറാമ്മ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ
ജില്ല കമ്മിറ്റിയംഗം എം എച്ച് റഷീദ് അധ്യക്ഷനായി. ഷീദ് മുഹമ്മദ്, എം കെ മനോജ്, പി ഉണ്ണികൃഷ്ണൻ നായർ, വി വി അജയൻ, പി ആർ രമേഷ് കുമാർ, ജി വിവേക് , പി എസ് ഗോപാലകൃഷ്ണൻ, കെ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










